ഉണങ്ങാത്തൊരു മുറിവ്.
എവിടെയാണെന്നറിയാത്ത കൃത്യതയില്‍.
ദീര്‍ഖനേരമായി അഴലെടുക്കുന്ന ഒന്ന്.
തൊലിപ്പുറം നേര്‍ത്ത് നേര്‍ത്ത്
മുറിവിനൊപ്പം താഴുന്നു.
പൊടിപാറുന്ന സ്കൂള്‍ മുറ്റത്തിന്റെ
ചരിവിലുള്ള എച്ചില്‍കുഴിയെന്നോണം
ഭംഗിയുള്ളത്.
ശബ്ദം കൊണ്ട് നീറ്റി.
സ്പര്‍ശം കൊണ്ട് പൊള്ളി.
അനക്കമില്ലാതെ.
ഒരു മുറിവ്.