നാരകത്തിന്റെ ഇല ഞെരടി മണത്തു.
കൃത്യമായി വരച്ചൊരു നേർരേഖ പോലെ
അത് തലച്ചോറിലെത്തുകയും
എന്തിനെയൊക്കെയോ ആഞ്ഞു കുലുക്കുകയും ചെയ്തു.
അതിയായി വിശന്നു.
ഒട്ടും പരിചയമില്ലാത്ത പലഹാരങ്ങൾ
വിശപ്പിനുവേണ്ടിയല്ലാതെ തിന്നാൻ തോന്നി.
വിരലുകളിൽ ദീർഘനേരം തങ്ങി നിന്ന ചമ്മന്തി ഇനിച്ചു.
നാരകത്തിന്റെ ഇല കാണുമ്പോഴൊക്കെ
പലതരം ഗന്ധങ്ങൾ കൊണ്ടുണ്ടാക്കിയ
ഓർമ്മയുടെ സത്ത ചുഴലിപോലെ വന്നടിക്കാറുണ്ട്.
എന്നെത്തന്നെ അതിലേക് വരിഞ്ഞു കെട്ടിയതായും
ആട്ടത്തിന്റെ ആക്കം കൊണ്ട്
ആ കെട്ട് മുറുകിപ്പോയതായും തോന്നും.
7/11/18 12.40