സ്വപ്നാടനത്തിന്റെ വഴിയറ്റം
ഞങ്ങൾ നടക്കാനിറങ്ങി. നീണ്ട വഴിയിലൂടെ സമയത്തെ പിളര്‍ന്ന്‍ കാല്പാദത്തിനു കനം വയ്പ്പിച്ചു. പെട്ടെന്ന് ഉള്ളിലെന്തോ കാളിയപ്പോഴാണ് തിരിഞ്ഞുനോക്കിയത്. നടന്നു വന്ന വഴി , തലേന്നത്തെ സ്വപ്നം പോലെ മാഞ്ഞു പോയിരിക്കുന്നു. അവനെ നോക്കി. കണ്ണുകളില്‍ നിറയെ ചിരി. സഞ്ചി തുറന്ന്‍ അവന്‍ കുറേ പുസ്തകങ്ങള്‍ നീട്ടി. എനിക്ക് തലകറങ്ങും പോലെ തോന്നി. ഭയവും അമ്പരപ്പും ഒരുമിച്ചുള്ള അവസ്ഥയിലായതിനാല്‍ ഞാന്‍പോലുമറിയാതെ എന്‍റെ കൈകള്‍ നീണ്ടു. ശേഷം, വഴിയോടൊപ്പം അവനും പോടിഞ്ഞില്ലതായി. ഭൂമിക്കുള്ളിലേക്ക് ഒരു സൂചിക്കുത്ത് പോലെ ആഴത്തില്‍ വീണുമറഞ്ഞു... അസ്തമിച്ച വഴിയെനോക്കി, ആഴത്തില്‍ മറഞ്ഞ സ്നേഹിതനെ നോക്കി തിരഞ്ഞെടുപ്പിന്‍റെ സാധ്യതയറിയാതെ ഞാന്‍ നിന്നു. തിരികെ നടക്കണമെന്നാണെങ്കില്‍ പുതിയ വഴി കണ്ടെത്തണം. ഇരുട്ട് പരക്കുന്നതിനൊപ്പം, പുസ്തകക്കെട്ടിലെ എന്‍റെ പിടി മുറുകി വന്നു.
No comments:
Post a Comment