ശ്വാസം കിട്ടാതെ ഒരു കണ്ണ് മരണപ്പെടുന്നു.
“The years are dead! I’m twenty
...mixing blood with mud
Memory with memory
I am still alone”
ഉടുപ്പ് കുടഞ്ഞു മാറ്റിയ വരികള്‍.
തീഷ്ണമായ ഒരു കവിത വായിച്ച്
രക്തവും മജ്ജയും ഉരുകുന്നപോല്‍
തളിരില വെടിപ്പിലേക്
ചെമ്പരത്തിമൊട്ട്
ഈഴ്ന്നിറങ്ങുമ്പോള്‍
നിങ്ങള്‍ക്കെങ്ങനെയാണ്
കണ്ണുകളിലേക്ക് നോക്കാതിരിക്കാനാവുക?
പൊളിഞ്ഞിളകിയ നഖങ്ങളിലേക്ക്
നോക്കിയപോലെ.
അടര്‍ന്നു തൂങ്ങിയ ചെവി
കണ്ടപോലെ.
കൃഷ്ണമണി ഏങ്ങുന്നു.
മുറിക്ക് പുറത്ത് സമുദ്ര പ്രവാഹം പോലെ
ഒരു കുഞ്ഞിന്റെ കരച്ചില്‍
പലവര്‍ണങ്ങള്‍ കണ്ടുകൊണ്ട്
മുറുക്കെ പൂട്ടിയിരിക്കുന്ന
കണ്ണിന്റെ പീലി മെനഞ്ഞ്
ശവക്കച്ച ഉണ്ടാകുക.
കൊടിപ്പൊക്കങ്ങളില്‍
ചൂണ്ട കുരുക്കിയപോലെ
കുത്തിയുയര്‍ത്തിയ കണ്ണുകള്‍
കൊല്ലപ്പെട്ടവയാണ്.
അവ ചലിപ്പിക്കുന്ന ശരീരങ്ങള്‍
യുക്തി ഭദ്രമായൊരു ശവക്കുഴിയില്‍ അടക്കുക.
കവിതകള്‍ വായിക്കാറുണ്ടോ?
കണ്ണ് കലങ്ങി.
കുമ്പസാരത്തിന്റെ മൂര്‍ച്ചയില്‍
കണ്ണ് കവിതയോട് പറഞ്ഞു
"നമ്മള്‍ സ്വപ്നം കാണുന്നോ?"
കവിത 'അ' എന്നുച്ചരിച്ചു.
“ If we had shared the dust
There would be no misgiving”
ശ്വാസം കിട്ടാതെ ഒരു കണ്ണ് മരണപ്പെടുന്നു.
No comments:
Post a Comment