വീട്, എന്‍റെ ശ്വാസംപോലെ എന്‍റെതു മാത്രമാണ്. ഒരു വേനലില്‍ വീടിന്‍റെ മണ്‍കട്ടകള്‍ വിളറി വെടിച്ച് പൊടിഞ്ഞുപോയി. ദീര്‍ഘനേരമെടുത്താണ് ഞാനവനെ പഴയ എന്‍റെ വീടാക്കിയത്. പിന്നൊരിക്കല്‍ മഴത്തുള്ളികള്‍ അതിന്‍റെ നെഞ്ചിലേക്ക് ദാഹത്തോടെ പെയ്തിറങ്ങി. വീട് കുത്തൊലിപ്പായി താഴേക്ക്.. പുതുക്കിപ്പണിത്, മഴകടക്കാത്ത മേല്‍കൂരയിട്ട് ഒരുവിധം വീണ്ടുമവനെ വീടാക്കിയെടുത്തു. മഞ്ഞില്‍ പൊതിഞ്ഞപ്പോള്‍ തീകായിച്ച് രക്ഷപ്പെടുത്തി. കാറ്റും,കാറും ,മിസൈലുകളും കടന്നുപോയി.അങ്ങനെയിരിക്കെ ഒരുനാള്‍ (ഞാന്‍ ഉള്ളപ്പോള്‍ത്തന്നെ ) എന്‍റെ വീട് ഉത്തരത്തില്‍ കെട്ടിതൂങ്ങി ആത്മഹത്യ ചെയ്തു. വളരെ എളുപ്പത്തില്‍ ഞാന്‍ വെയിലും,മഴയും, കാറ്റുമായി എങ്ങോട്ടൊക്കെയോ ചിതറിപ്പോയി...
Thursday, 18 June 2015
ജീവനുള്ള വീടുകള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment